രഞ്ജിനി ഹരിദാസിനെ അനുകരിച്ച് സൗമ്യ മാവേലിക്കര; വിഡിയോ

അവതാരക രഞ്ജിനി ഹരിദാസിനെ അനുകരിച്ച് ഇൻസ്റ്റഗ്രാം റീൽസ് താരം സൗമ്യ മാവേലിക്കര. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലായിരുന്നു സൗമ്യയുടെ മിന്നും പ്രകടനം. രഞ്ജിനി ഹരിദാസിനെ മാത്രമല്ല, നടി മഞ്ജു വാര്യർ, മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നിവരേയും സൗമ്യ ഫ്‌ളവേഴ്‌സ് വേദിയിൽ അനുകരിക്കുന്നുണ്ട്. ( soumya mavelikkara flowers oru kodi )
വേറിട്ട പ്രകടനങ്ങൾ കൊണ്ട് മലയാളി മനസിൽ ഇടം നേടിയ റീൽസ് താരമാണ് മാവേലിക്കര സ്വദേശിനിയായ സൗമ്യ. വളരെ ചുരുങ്ങിയ കാലം കൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ സൗമ്യക്ക് ഉള്ളത്.
മിന്നും പ്രകടനങ്ങൾക്കൊപ്പം സൗമ്യയുടെ ജീവിതകഥയും ഫ്‌ളവേഴ്‌സ് വേദിയിൽ പങ്കുവയ്ക്കും. സൗമ്യ പങ്കെടുക്കുന്ന ഒരു കോടിയുടെ സംപ്രേഷണം ഇന്ന് രാത്രി 9 മണിക്ക് ഫ്‌ളവേഴ്‌സ് ടിവിയിൽ നടക്കും.
Story Highlights: soumya mavelikkara flowers oru kodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here