കൊയിലാണ്ടിയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ദേശീയ പാതയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയിയിലാണ് സംഭവം. ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയിൽ മഹേഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ചേമഞ്ചേരിയിൽ പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്. ( tanker lorry accident Scooter passenger died Koyilandy ).
Read Also: മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി മരിച്ചു
തൃശൂർ പെരിഞ്ഞനത്ത് നടന്ന മറ്റൊരു വാഹനാപകടത്തിൽ യുവതി മരിച്ചു. കാറിൻ്റെ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരിയാണ് മരിച്ചത്. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ ജുബേരിയ ആണ് അപകടത്തിൽപ്പെട്ടത്. 35 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: tanker lorry accident Scooter passenger died Koyilandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here