കൊച്ചിയിലെ ബസുകളില്‍ വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.26 drivers arrested for drunk and drive
കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരെ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എത്തിച്ചു. മദ്യപിച്ചു വാഹന മോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതായി കൊച്ചി ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി.
ആറ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ചും, അശ്രദ്ധമായും വാഹനമോടിച്ചതിന് നടപടി എടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്‍ വാഹനങ്ങളില്‍ പൊലീസ് ടോള്‍ ഫ്രീ നമ്പറുകള്‍ പതിക്കും. കോടതി നിര്‍ദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്. കൊച്ചിയില്‍ വാഹന പരിശോധന തുടരുകയാണ്.
Story Highlights: 26 drivers arrested for drunk and drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here