കോട്ടയം പാമ്പാടിയിൽ ഭർത്താവ് മദ്യലഹരിയിൽ കുത്തി; ഭാര്യയുടെ നില ഗുരുതരം

കോട്ടയം പാമ്പാടിയിൽ താന്നിമറ്റത് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ ഓമനയുടെ നില ഗുരുതരം. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട ഇവർ തർക്കത്തിലേർപ്പെട്ടിരിക്കുമ്പോഴാണ് സംഭവം. ഇതിനിടയിലാണ് മദ്യ ലഹരിയിലായിരുന്ന മോഹനൻ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തി പരിക്കേൽപ്പിക്കുന്നത്. Drunken husband stabbed wife
Read Also: ഭാര്യയേയും പിതാവിനേയും കുഞ്ഞിനേയും കുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കുത്തേറ്റ ഭാര്യയുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ട് ഉണ്ട്. അദ്ദേഹത്തിന്റെ വൈദ പരിശോധന പുരോഗമിക്കുന്നു. സ്ഥിരമായി മോഹനം ഇത്തരത്തിൽ മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ വ്യക്തമാക്കി. ഇന്ന് തർക്കം മൂർച്ഛിക്കുകയും അത് കയ്യേറ്റത്തിലേക്ക് പോകുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓമന അപകട നില തരണം ചെയ്‌തിട്ടിട്ടില്ല.
Story Highlights: Drunken husband stabbed wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here