Advertisement

കൊല്ലത്ത് എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ

February 13, 2023
1 minute Read
Four youths arrested with MDMA in Kollam

കൊല്ലത്ത് എം.ഡി.എം.എയുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. തേവള്ളി പാലസ് നഗർ 71ൽ, കല്പിടാന്തി വടക്കതിൽ വീട്ടിൽ നിഥിൻ(23), ദേശിംഗനാട് നഗർ34 ൽ അഭിനന്ദ്(20), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട്, ഗാന്ധി നഗർ 95, ഷിബിനാ മൻസിലിൽ നാദിർഷാ (25), കിളികൊല്ലൂർ, കോയിക്കൽ, എ.എസ് മൻസിലിൽ സെയ്ദാലി (25) എന്നിവരാണ് വിവിധ സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്. സിറ്റി പൊലീസിന്റെ പരിധിയിൽ നടന്ന പരിശോധനയിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. ( Four youths arrested with MDMA in Kollam ).

Read Also: എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്പന നടത്തിയയാൾ പിടിയിൽ

കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അരുണിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ജിബിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 855 മില്ലീഗ്രാം എം.ഡി.എം.എ യുമായി നിഥിനും അഭിനന്ദും പിടിയിലായത്.

പളളിത്തോട്ടം എച്ച്ആൻഡ് സി കോമ്പൗണ്ടിനുള്ളിൽ പള്ളിത്തോട്ടം പൊലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 1460 മില്ലീഗ്രാം എം.ഡി.എം.എ യുമായി നാദിർഷായെ അറസ്റ്റ് ചെയ്തത്. പാരിപ്പള്ളിയിൽ പിടിയിലായ സെയ്ദാലിയിൽ നിന്ന് 415 ഗ്രാം കഞ്ചാവും, 3.06 ഗ്രാം എം.ഡി.എം.എ യുമാണ് കണ്ടെത്തിയത്. ഇയാൾ മുമ്പും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top