റിയാദ് കെ.എം.സി.സി ഉദുമ മണ്ഡലം കൗണ്‍സില്‍ മീറ്റ്; ഭാരവാഹികളെ തെരഞ്ഞെടുത്തു

റിയാദ് കെ.എം.സി.സി ഉദുമ മണ്ഡലം കൗണ്‍സില്‍ മീറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസ് ‘പെപ്പര്‍ ട്രീ’ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം തൃക്കരിപ്പൂര്‍, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശംസു പെരുമ്പട്ട, റിയാദ് കാസര്‍കോട് ജില്ല കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് മീപ്പിരി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
നൗഷാദ് ചന്ദ്രഗിരി (ചെയര്‍മാന്‍), സലാം ടി. കെ (പ്രസിഡന്റ്), ആസിഫ് കല്ലട (ജന:സെക്രട്ടറി), അഹമ്മദ് എടനീര്‍ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. അബൂബക്കര്‍ കടവത്ത്, നൂറുല്‍ അമീന്‍ സി.എല്‍, നൗഫല്‍ പെരിയ, ശരീഫ് ഗുണാജെ (വൈ. പ്രസിഡന്റുമാര്‍), കബീര്‍ ബേക്കല്‍, ഫിറോസ് കോട്ടിക്കുളം, ഹാരിസ് ബേക്കല്‍, ഫസല്‍ മേല്‍പറമ്പ് (ജോ. സെക്രട്ടറിമാര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങളായി നൗഫല്‍ മേല്‍പറമ്പ്, ജംഷീദ് പാക്യര, മൊയ്ദീന്‍ ഒരവങ്കര എന്നിവരെ തിരഞ്ഞെടുത്തു. റഹ്മാന്‍ പള്ളമാണ് ജില്ലാ കൗണ്‍സിലര്‍.
യോഗത്തില്‍ സലാം ടി. കെ അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ ഉത്ഘാടനം ചെയ്തു. അഷ്‌റഫ് മീപ്പിരി, ശംസു പെരുമ്പട്ട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഹ്മാന്‍ പള്ളം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഹ്മാന്‍ പള്ളം സ്വാഗതവും അഹ്മദ് എടനീര്‍ നന്ദിയും പറഞ്ഞു.
Story Highlights: riyadh kmcc uduma council meet new members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here