അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അയയ്ക്കുന്നത്. സൗദിയിലെ ആദ്യ വനിതാ ബഹിരാകാശയാത്രികയായി റയ്‌യാന ബര്‍നാവിയും പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന AX2 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും.Saudi Arabia to send first woman to International Space Station
ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യസംഘത്തില്‍ പരിശീലനം നല്‍കുക. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവരുമായി സഹകരിച്ചാണ് ദൗത്യം നടത്തുന്നത്.
Read Also: ദുബായി എയര്‍ടാക്‌സികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
ചരിത്രപരമായ ഈ ദൗത്യത്തിന് സൗദി ഭരണകൂടം പരിപൂര്‍ണ പിന്തുണ നല്‍കിയതായി സൗദി സ്‌പേസ് കമ്മീഷന്‍ ചെയര്‍മാനും സൗദി കമ്മീഷന്‍ ആന്‍ര് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയുമായ അബ്ദുല്ല ബിന്‍ അമര്‍ അല്‍ സ്വാഹ പറഞ്ഞു.
Story Highlights: Saudi Arabia to send first woman to International Space Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here