ലോക സർക്കാർ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കം; പങ്കെടുക്കുക 250 രാജ്യങ്ങളിലെ പ്രതിനിധികൾ

ലോക സർക്കാർ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കമാകും. ഉച്ചകോടിയുടെ 10 മത് പതിപ്പിനാണ് ദുബായ് മദീനത്ത് ജുമൈറയിൽ വേദി ഉയരുക. ലോക ഉച്ചകോടിയിൽ 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും 250 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മാതൃകകൾ ഉൾപ്പെടെ ഉച്ചകോടിയിൽ ചർച്ചയാകും. World Government Summit begins today in Dubai
Read Also: ദുബായി എയര്‍ടാക്‌സികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
ഈജിപ്ത്, അസർബൈജാൻ, പരാഗ്വേ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, കുവൈറ്റ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കും. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, ട്വിറ്റർ സിഇഒ ഇലോൺ മസ്ക്, മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസഡിഡന്റ് നിക്ക് ക്ലെഗ്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എംഡി ക്രിസ്റ്റീന ജോർജീയ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.
പ്രകൃതിസംരക്ഷണം, തൊഴിൽ മേഖല ശക്തിപ്പെടുത്താനുള്ള സഹകരണം, നഗരാസൂത്രണം തുടങ്ങിയവ മൂന്നു ദിവസത്തെ ഉച്ചകോടിയിൽ ചർച്ചയാവും. ഉച്ചകോടിയുടെ അവസാന ദിനം യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ഇലോൺ മസ്കും തമ്മിലുള്ള സംവാദവും നടക്കും. സർക്കാർ മേഖലയിലെ അഞ്ച് പ്രധാന അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. ദുബായ് മദീനതത് ജുമൈറയിൽ നടക്കുന്ന ഉച്ചകോടി ബുധനാഴ്ച സമാപിക്കും.
Story Highlights: World Government Summit begins today in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here