220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം ചരിത്രപരം; ജോ ബൈഡന്‍

220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200ലധികം അമേരിക്കന്‍ നിര്‍മിത വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. ഇതില്‍ തങ്ങളഭിമാനിക്കുന്നു. ലോകത്തെ നിര്‍മാണത്തില്‍ നയിക്കാന്‍ കഴിയുന്ന രാജ്യമാണ് അമേരിക്കയെന്നും ബൈഡന്‍ പറഞ്ഞു.Air India’s move to buy 220 Boeing aircraft is historic Joe Biden
44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ ജോലി നല്‍കുന്നതാണ് ഈ കരാര്‍. പലര്‍ക്കും നാല് വര്‍ഷത്തെ ബിരുദം പോലും ആവശ്യമായി വരില്ല. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെയാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത്. ജോ ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍ ഇന്ത്യ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും ബോയിംഗില്‍ നിന്ന് 220 വിമാനങ്ങളുമാണ് വാങ്ങുന്നത്. ബോയിംഗില്‍ നിന്ന് വാങ്ങുന്ന 220 വിമാനങ്ങളില്‍ 190 എണ്ണം 737 മാക്‌സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്‌ബോഡി ജെറ്റുകളും 10 777xs വിമാനങ്ങളും ആയിരിക്കും.
Read Also: അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന
ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളിലെ ആധിപത്യം പിടിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ സ്വയം നവീകരിക്കുകയാണ്. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും ഒരുങ്ങുകയാണ്. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. ഈ സാഹചര്യത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ വലിയ മാറ്റത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്.
Story Highlights: Air India’s move to buy 220 Boeing aircraft is historic Joe Biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here