Advertisement

മലയാളി സാമൂഹ്യ പ്രവര്‍ത്തകയുടെ ഇടപെടല്‍; സൗദിയില്‍ വീട്ടുജോലിക്കെത്തിയ സ്ത്രീകള്‍ക്ക് സന്തോഷത്തോടെ മടക്കം

February 14, 2023
2 minutes Read
domestic work women in saudi back to home

സൗദി അറേബ്യയില്‍ വിവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആറ് സ്ത്രീകള്‍ നാടണയുന്നു. വീട്ടുജോലിക്കെത്തി, വിവിധ കാരണങ്ങളാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്നവരാണ് മാസങ്ങള്‍ക്ക് ശേഷം എംബസിയുടെയും സൗദി അധികൃതരുടെയും സഹായത്തോടെ അവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഇവരെ തിരികെ നാട്ടിലേക്ക് മടക്കിയയ്ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് പേരാണ് സുമനസ്സുകളുടെ സഹായത്തോടെ നാടുകളിലേക്ക് മടങ്ങിയത്. രേഖകളെല്ലാം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനതാവളത്തിലെത്തിയവര്‍ അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?

ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളില്‍ വീട്ടുജോലികള്‍ക്കായി എത്തിയ സ്ത്രീകളാണ് വിവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് തിരികെ പോകാനാകാതെ മാസങ്ങളോളം സൗദിയില്‍ കുടുങ്ങിയത്. തിരികെ നാട്ടിലേക്ക് മടങ്ങുന്നതില്‍ സഹായം ചെയ്തുനല്‍കിയ ഇന്ത്യന്‍ എംബസിക്കും മറ്റ് അധികൃതര്‍ക്കും മഞ്ജു മണിക്കുട്ടന്‍ നന്ദി പറഞ്ഞു. ഒപ്പം നാടണയാന്‍ തങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കിയ മഞ്ജുവിന് നന്ദി പറയാന്‍ തിരികെ പോകുന്നവരും മറന്നില്ല.

Story Highlights: domestic work women in saudi back to home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top