ജവാന്മാർ പകർന്ന ധൈര്യമാണ് വികസിതമായ ഭാരതത്തെ പടുത്തുയർത്താനുള്ള പ്രചോദനം; പുൽവാമ ദിനത്തിൽ പ്രധാനമന്ത്രി

പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്തുന്നതിനുള്ള പ്രചോദനമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.(narendramodi about pulwama day)
‘പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നു. നമ്മൾ ഒരിക്കലും അവരുടെ ബലിദാനം വിസ്തമരിക്കില്ല. അവർ പകർന്നു നൽകിയ ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്താനുള്ള പ്രചോദനം’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read Also: മുഖ്യമന്ത്രിക്ക് അമിത സുരക്ഷ, ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; കെ മുരളീധരൻ
2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലത്താപോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു.
Story Highlights: narendramodi about pulwama day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here