Advertisement

അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഇനി മുതല്‍ കിങ് സല്‍മാന്‍ കപ്പിന് വേണ്ടിയുള്ള മത്സരമാക്കും

February 15, 2023
2 minutes Read
King Salman Cup name for Arab Club Champions Cup

അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഇനി മുതല്‍ കിങ് സല്‍മാന്‍ കപ്പിന് വേണ്ടിയുള്ള മത്സരമാക്കാന്‍ യൂണിയന്‍ ഓഫ് അറബ് ഫുട്ബാള്‍ അസോസിയേഷന്‍ (യു.എ.എഫ്.എ) തീരുമാനം. അബഹ, അല്‍ ബാഹ, ത്വാഇഫ് എന്നീ നഗരങ്ങളില്‍ കിങ് സല്‍മാന്‍ അറബ് ക്ലബ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.

അറബ് ഫുട്ബാള്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിന് കിങ് സല്‍മാന്‍ കപ്പ് എന്ന് പേരിടാന്‍ അംഗീകാരം നല്‍കിയതിന് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സൗദി കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍, സല്‍മാന്‍ രാജാവിന് നന്ദി പറഞ്ഞു. അറബ് ഫുട്ബാള്‍ അസോസിയേഷനുള്ള കരുതലിനും അത് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കുള്ള പിന്തുണക്കും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനോടുള്ള നന്ദിയും കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു.

Story Highlights: King Salman Cup name for Arab Club Champions Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top