പെൺസുഹ്യത്തിനെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽ

ഡൽഹിയിൽ ലിവിങ് പാർട്ണറായ പെൺ സുഹൃത്തിനെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച പ്രതി അറസ്റ്റിൽ. ലോക് ഡൌൺ കാലം മുതൽ ഒപ്പം താമസ്സിച്ച പെൺ സുഹ്യത്ത് നിക്കി യാദവാണ് കൊല്ലപ്പെട്ടത്. പ്രതി സാഹിത് ഗെലോട്ട് പൊലീസ് പിടിയിലായി. പടിഞ്ഞാറൻ ഡൽഹിയിലെ നജാഫ്ഗാർഹിലെ മിട്രോൺ ഗ്രാമത്തിൽ പ്രതിയുടെ ദാബയിൽ നിന്നാണ് ശരീരം കണ്ടെത്തിയത്. Man kills live-in partner dumps body in fridge
Read Also: കോടതി പരിസരത്തുവച്ച് യുവാവിനെ വെട്ടിക്കൊന്നു; പ്രതികളെ കാലില്‍ വെടിവച്ച് പിടികൂടി പൊലീസ്
മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഡാറ്റാ കേബിൾ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം ഫ്രീസറിലേക്ക് മാറ്റുകയുമാണ് ചെയ്തത്. നിക്കി യാദവിനെ കൊലപ്പെടുത്തിയ ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ മറ്റൊരു സ്ത്രീയെ പ്രതി വിവാഹം ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്പി രവീന്ദ്ര യാദവ് പറഞ്ഞു.
Story Highlights: Man kills live-in partner dumps body in fridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here