പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും
പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും. വിവാദം മുഖവിലക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് അനുസരിച്ചുള്ള സുരക്ഷാ വലയം പൊലീസ് തുടരട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെയും നിലപാട്. തലസ്ഥാനത്ത് തുടരുന്ന മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതി മുതൽ സെക്രട്ടറിയേറ്റ് വരെ പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വിഷയം രാഷ്ട്രീയായുധമാക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. (pinarayi vijayan protection continue)
മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടിയിരുന്നു. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്എച്ച്ഒ യോട് റിപ്പോർട്ട് തേടിയത്.
മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. കുരുവിലങ്ങാട് എസ്എച്ച്ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജി പദ്മകുമാർ റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനാണ് നിർദേശം.
Story Highlights: pinarayi vijayan protection continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here