കുരുമുളക് പറിച്ചതിന് 100 രൂപ കൂടുതല്‍ കൂലി ചോദിച്ചു; ആദിവാസി മധ്യവയസ്‌കന് മര്‍ദനം

വയനാട്ടില്‍ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്‌കന് മര്‍ദനം. സംഭവത്തില്‍ സ്ഥലമുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ഞപ്പാറ കരുവളംവീട്ടില്‍ അരുണിനെതിരെയാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്. പട്ടികവര്‍ഗ അതിക്രമ നിരോധന നിയമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി.
അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് കഴിഞ്ഞ വെള്ളിയാഴ്ച മര്‍ദ്ദനമേറ്റത്. താടിയെല്ലിന് പൊട്ടലേറ്റ് ബാബു ചികിത്സയിലായിരുന്നു. കുരുമുളക് പറിച്ചതിന് 100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിന് അരുണ്‍ മുഖത്ത് ചവിട്ടിയതായും ഭക്ഷണം കഴിക്കാന്‍ വരെ പറ്റാതായെന്നും പ്രതി ആശുപത്രിയിലെത്തി 1000 രൂപ തന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചതായും ബാബു ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: tribal youth was beaten up for asking kooli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here