വനിതാ ടി-20 ലോകകപ്പ്; ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ

വനിതാ ടി-20 ലോകകപ്പിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് നടക്കുക. പരുക്കേറ്റതിനെ തുടർന്ന് പാകിസ്താനെതിരായ ആദ്യ മത്സരം നഷ്ടമായ ഓപ്പണർ സ്മൃതി മന്ദന തിരികെ എത്തിയേക്കും. (womens india west indies)
Read Also: വനിതാ ട്വന്റി-20 ലോകകപ്പ്; പാകിസ്താനെ തകർത്ത് വിജയത്തുടക്കവുമായി ടീം ഇന്ത്യ
പാകിസ്താനെതിരായ ആദ്യ മത്സരം വിജയിക്കാനായതിൻ്റെ ആവേശത്തിലാണ് ടീം ഇന്ത്യ. അതും 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിൽ നിന്ന് ഒരു ഓവർ ബാക്കിനിൽക്കെ 150 എന്ന വിജയലക്ഷ്യം മറികടക്കാനായത് ഇന്ത്യക്ക് ഏറെ ആത്‌മവിശ്വാസം നൽകും. ജമീമ റോഡ്രിഗസും റിച്ച ഘോഷും ചേർന്ന കൂട്ടുകെട്ട് അനായാസമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
വിൻഡീസിനെതിരെ മന്ദന മടങ്ങിയെത്തുമ്പോൾ യസ്തിക പുറത്തിരിക്കും.
Story Highlights: womens t20 world cup india west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here