Advertisement

ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു; മുന്നറിയിപ്പുമായി സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി

February 16, 2023
4 minutes Read

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നതിനെതിരെ സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി (എന്‍സിഎ) മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍മാര്‍ അനധികൃതമായി കടന്ന് സോഫ്ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതു പ്രവര്‍ത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.(google chrome hackers in saudi arabia)

ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍സിഎ സൗദിയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സുരക്ഷാ ഭീഷണി ചെറുക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ക്രോം അപ്‌ഡേറ്റ് ചെയ്യുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://www.google.com/chrome/update/ കൂടുതല്‍ വിവരങ്ങള്‍ https://chromereleases.googleblog.com/ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൗദി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും (സെര്‍ട്) ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. https://cert.gov.sa/en/security-warnings/chrome-alert-2023-02-16/

Story Highlights: google chrome hackers in saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top