ബിബിസിയെ തല്ലണം, ജയ് ശ്രീറാം വിളികളുമായി ഹിന്ദുസേന; ബിബിസി ഓഫീസുകളിലെ സുരക്ഷ വര്‍ധിപ്പിച്ചു
ബിബിസി ഓഫീസിലേക്കുള്ള ഹിന്ദു സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിച്ചു. ബി ബി സിക്കെതിരെ പ്രതിഷേധവുമായി ഡൽഹി ഓഫീസിലേക്ക് ഹിന്ദു സേന പ്രവർത്തകർ എത്തിയതിന് പിന്നാലെയാണ് ഓഫീസിന് സുരക്ഷ വർധിപ്പിച്ചത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ജവാന്‍മാരെയാണ് സുരക്ഷക്കായി നിയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.(hindu sena protest against bbc office delhi)
‘ബിബിസി ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ ബിബിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകളും ഇവർ പതിപ്പിച്ചു. പൊലീസ് എത്തിയാണ് പോസ്റ്ററുകൾ മാറ്റിയത്. ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങളില്‍ വര്‍ധനവുണ്ടായത്.
നികുതിവെട്ടിപ്പ് സംബന്ധിച്ച അന്വേഷണം നടത്തുന്നതിനാണ് ബിബിസി ഓഫീസില്‍ പരിശോധന നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. എന്നാല്‍ മോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ചാനലിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി എന്ന വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്.
Story Highlights: hindu sena protest against bbc office delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here