Advertisement

വിലകൂടിയ പ്രീമിയം മദ്യം അടിച്ചുമാറ്റും, ടിൻ ബിയർ വാങ്ങി മടങ്ങും; മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍

February 16, 2023
2 minutes Read

വയനാട് കൽപ്പറ്റ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി തുടർച്ചയായി വില കൂടിയ മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജറുടെ പരാതിയെ തുടർന്നാണ് നടപടി. (man steal premium brand liquor from bevco vayanad)

വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് ശേഷം വിലകുറഞ്ഞ ടിന്‍ ബിയര്‍ വാങ്ങി പണവും നല്‍കി ഔട്ട്‍ലെറ്റില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പതിവായി ഹെല്‍മറ്റും കോട്ടും ധരിച്ചാണ് മദ്യം മോഷ്ടിക്കാനായി പ്രതി എത്തിയിരുന്നത്.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

പല ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോള്‍ വില കൂടിയ ചില ബ്രാന്‍ഡ് മദ്യങ്ങള്‍ കാണാതാവുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പരിഹാരമായി കൂടുതല്‍ ക്യാമറകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റ് അധികൃതര്‍ പറഞ്ഞു.

Story Highlights: man steal premium brand liquor from bevco vayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top