Advertisement

കാണാതായ 17കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

February 16, 2023
2 minutes Read
missing 17year old boy found dead

പാലക്കാട് പേഴുങ്കരയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. ബിഗ് ബസാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അനസ് (17) മരിച്ചത്. തൃശൂരില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.missing 17year old boy found dead

ചൊവ്വാഴ്ചയാണ് അനസിനെ കാണാതാകുന്നത്. സ്ഥിരമായി പോയിരുന്ന കടയില്‍ നിന്ന് തലവേദനയാണെന്ന് പറഞ്ഞ്, നേരത്തെ ഇറങ്ങുകയായിരുന്നു. രാത്രി വൈകിയും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യം കുട്ടി ചാവക്കാടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയെങ്കിലും അവിടെ നിന്ന് കുട്ടി കടന്നുകളഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈലും വിറ്റതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മരണം.

Story Highlights: missing 17year old boy found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top