ഗോൾഡൻ വിസക്ക് പിന്നാലെ, ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി നടി റോമാ , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി.(roma into real estate bussiness in dubai)
മൂന്ന് മില്യൺ യു.എ.ഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് .ദുബായ് ബിസിനസ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് ഓഫീസിൽ തുറക്കാനുള്ള ഒരുക്കത്തിലാണ് നടി റോമ.
ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായത്തിലും ദുബായിൽ സ്വന്തം സംരഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്ന് നടി റോമ പറഞ്ഞു. ദുബായിൽ ബിസിനസ് തുടങ്ങുന്നതിനും, വീട് ഉൾപ്പെടെ വസ്തു വാങ്ങുന്നതിനും ഗോൾഡൻ വിസക്കാർക്ക് ആകർഷകമായ ഇളവുകൾ ദുബായ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ്.
Story Highlights: roma into real estate bussiness in dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here