വിശ്വനാഥന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വയനാട് സ്വദേശി വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിശ്വനാഥന്റെ രണ്ട് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു.(viswanathan’s family statement will be recorded again)
എസ് സി – എസ് ടി കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇന്നലെ കമ്മിഷന്‍ ചെയര്‍മാന്‍ വിശ്വനാഥന്റെ വീട്ടിലെത്തിയപ്പോഴും കുടുംബം പരാതികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ റീ പോസ്റ്റ്‌മോര്‍ട്ടം വേണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കു.
Read Also: വിശ്വനാഥന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി
ഇന്നലെ രാത്രി കൊണ്ട് മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് കഴിഞ്ഞു. വിശ്വനാഥന്‍ രണ്ട് പേരോട് സംസാരിക്കുന്നതും പന്ത്രണ്ടോളം പേര്‍ ചുറ്റും കൂടി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിലുളള രണ്ടു പേരുടെ വ്യക്തമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇതിനിടയില്‍ മെഡിക്കല്‍ കോളജ് പരിസരത്ത് സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യം. പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണയും നടത്തി.
Story Highlights: viswanathan’s family statement will be recorded again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here