Advertisement

പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി

February 16, 2023
1 minute Read

തിരുവനന്തപുരം വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടനക്കുട്ടത്തെ കണ്ടത്. രണ്ട് വലിയ ആനയും രണ്ട് ചെറിയ ആനയുമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും 50 മീറ്റർ അകലെ നിന്നിരുന്ന ആനകൾ ഇപ്പോൾ അൽപ്പം അകത്തേക്ക് മാറിയിട്ടുണ്ട്. കടുത്ത ചൂടും വെള്ളത്തിൻ്റെ കുറവും മൂലമാണ് കാട്ടാനകൾ ഇറങ്ങിയതെന്നാണ് സൂചന. ഈ ഭാഗത്ത് പകൽ സമയം കാട്ടാന ഇറങ്ങുന്നത് പതിവില്ല.

അതേസമയം പൊൻമുടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പൊൻമുടിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.

Story Highlights: Wild elephants came down in Ponmudi Roads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top