തുർക്കി എംബസിക്ക് ദുരിതാശ്വാസ സഹായം കൈമാറി ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾ
തുർക്കി അംബാസിഡർക്കു കൈമാറി. ബി.എസ്.കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി ബോസ് ,ജന .സെക്രട്ടറി അൻവർ ശൂരനാട് , ട്രഷറർ ഹരികൃഷ്ണൻ , ജോ. ട്രഷറർ ഗിരീഷ് ചന്ദ്രൻ ,മീഡിയ കോഓഡിനേറ്റർ സതീഷ് ചന്ദ്രൻ , ഷമീർ ലേഡീസ് വിങ് ജന കൺവീനർ സുമി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ശ്രീ ബഷീർ അമ്പലായി , ശ്രീ .അൻവർ കണ്ണൂർ , ശ്രീ. നജീബ് കടലായി . ശ്രീ. മനോജ് വടകര , ശ്രീ. ലത്തീഫ് മരക്കാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് എംബസിയിൽ വച്ച് സഹായം കൈമാറിയത് .
സാമൂഹ്യ സേവന രംഗത്തു ഏതു അവസരത്തിലും തങ്ങളാൽ ആകുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ കൂട്ടായ്മ്മ പ്രതിജ്ഞാബദ്ധമാണെന്ന് ബി.എസ്.കെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Story Highlights: Bahrain sooranad Association handed over relief aid to Turkish Embassy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here