അനധികൃത സർവീസ് നടത്തിയ ബോട്ട് പിടിച്ചു; എസ്‌ഐക്ക് നേരെ വധഭീഷണിയുമായി ബോട്ടുടമ

തിരുവനന്തപുരത്ത് അനധികൃതമായി സർവീസ് നടത്തിയ ബോട്ടുകൾ കസ്റ്റഡിയിലെടുത്ത എസ്‌ഐക്ക് നേരെ അസഭ്യ പ്രയോഗങ്ങളും വധഭീഷണിയും. പൊഴിയൂർ സ്റ്റേഷനിലെ എസ്‌ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. കഴിഞ്ഞയാഴ്ച മാഹീന്റെത് ഉൾപ്പെടെ നിയമം ലംഘിച്ച് സർവീസ് നടത്തിയ ആറ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.(boat owner threatens police officer)
സജികുമാർ എന്ന എസ്‌ഐയാണ് കഴിഞ്ഞ ദിവസങ്ങളിൽ 6 ബോട്ടുകളാണ് പിടിച്ചെടുത്തത്. ഔദ്യോഗിക ഫോണിലാണ് മാഹീൻ വിളിച്ച് അഷാഭ്യവർഷം നടത്തിയത്. വീട്ടിൽ കയറി മർദിക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞു. ഇന്ന് രാവിലെ ഉൾപ്പെടെ നിരവധി തവണയാണ് ഫോൺ വിളിച്ചത്. വധഭീഷണി നടത്തിയ ബോട്ടുടമയ്‌ക്കെതിരെ എസ്‌ഐ പരാതി നൽകി.
Story Highlights: boat owner threatens police officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here