ശിവരാത്രി; സർവീസ് ദീർഘിപിച്ച് കൊച്ചി മെട്രോ

ശിവരാത്രി ദിനത്തിൽ സർവീസ് ദീർഘിപിച്ച് കൊച്ചി മെട്രോ. ഫെബ്രുവരി 18ന് രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തും. ( kochi metro extend service for sivarathri )
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ഫെബ്രുവരി 18ന്
രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായി കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നു. ആലുവയിൽ നിന്നും എസ്എൻ ജംഗ്ഷനിൽ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 മുതൽ 9 മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിൻ സർവ്വീസ്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് മാത്രമല്ല, ഞായറാഴ്ച്ച നടക്കുന്ന യു.പി.എസ്.സി എൻജിനിയറിംഗ് സർവ്വീസ്, കംമ്പയിൻഡ് ജിയോ സൈൻടിസ്റ്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: kochi metro extend service for sivarathri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here