Advertisement

‘സംസ്ഥാനത്തെ ഏറ്റവും മികച്ച ‍കെഎസ്ആർടിസി ഡിപ്പോ’; പുരസ്കാരം കരസ്ഥമാക്കി പത്തനംതിട്ട

February 17, 2023
3 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയിലും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത നേട്ടം. മികച്ച ഡിപ്പോയ്ക്കുള്ള പുരസ്കാരം കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാ‍ജുവിൽ നിന്നും ഡിറ്റിഒ തോമസ് മാത്യു ഏറ്റു വാങ്ങി.(pathanamthitta ksrtc depot is number one in kerala state)

ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനം തിട്ട ‍ഡിപ്പോയിൽ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് പത്തനംതിട്ട ഡിപ്പോയ്ക്കുള്ളത്. വരുമാനവും സർവീസ് കാര്യക്ഷമമയ് നടത്തുന്നതുമാണ് പത്തനംതിട്ട ഡിപ്പോയെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ എന്ന ബഹുമതിയിലേക്ക് എത്തിച്ചത്.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ഡിപ്പോയിൽ 67 ബസുകളാണ് ആകെ സ‍ർവീസ് നടത്തുന്നത്. ഒരു ദിവസം നടത്തുന്നത് 60 സർവീസുകളാണ്. രാവിലെയുള്ള പത്തനംതിട്ട കോയമ്പത്തൂർ സർവീസിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. ജീവനക്കാർ തമ്മിലുള്ള ഒരുമയും സർവീസുകൾ കൃത്യ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതുമാണ് ‍ഡിപ്പോയെ ഈ പുരസ്കാരം നേടുന്നതിലേക്ക് എത്തിച്ചതെന്ന് പത്തനംതിട്ട ഡിറ്റിഒ തോമസ് മാത്യു പറഞ്ഞു.

Story Highlights: pathanamthitta ksrtc depot is number one in kerala state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top