ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചികൾ തകർത്ത് മോഷണം

പോത്തൻകോട് ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചികൾ കവർന്നു. കൂനയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, പട്ടാരി ശിവക്ഷേത്രം, അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, മറുതാപ്പുര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികളാണ് കവർന്നത്.
റോഡരുകിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളിലെ പണമാണ് മോഷണം പോയത്. രണ്ടു ദിവസം മുൻപ് ഇൻഫന്റ് ജീസസ് ചർച്ചിലും സിഎസ് ഐ ചർച്ചിലും കാണിക്കവഞ്ചികൾ കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
Read Also: തിരുവനന്തപുരത്ത് മോഷണ പരമ്പര; മൂന്ന് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കവര്‍ന്നു
Story Highlights: Temple, Church Robbery Pothencode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here