ആക്‌സിഡന്റ് ജി.ഡി എന്‍ട്രി മൊബൈലിലും; പോല്‍ ആപ്പിലെ നടപടികള്‍ വിശദീകരിച്ച് കേരള പൊലീസ്

വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കായി പൊലീസ് സ്‌റ്റേഷനുകളില്‍ ജനറല്‍ ഡയറി എന്‍ട്രി (ജി.ഡി എന്‍ട്രി)ക്ക് വേണ്ടി കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. സ്‌റ്റേഷനുകളില്‍ നേരിട്ട് ചെന്ന് ജി. ഡി എന്‍ട്രി ചോദിച്ച് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജി.ഡി എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കുകയാണ് പൊലീസ്.(kerala police explain accidental G.D entry in mobile )
സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. ശേഷം ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതിയാകും.
Read Also: ഓടുന്ന ട്രെയിനിലും വന്യമൃഗങ്ങൾക്ക് മുന്നിലും സെൽഫി ഭ്രമം; അപക്വമായ മനോനില മാറ്റണമെന്ന് കേരള പൊലീസ്
വാഹനങ്ങളുടെ ഇന്‍ഷുറന്‍സിന് ജി.ഡി എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെയും, ആക്‌സിഡന്റ് സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പൊലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി. ഡി എന്‍ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. പൊതുജനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ പോല്‍ ആപ്പില്‍ ലഭ്യമാണെന്നും കേരള പൊലീസ് അറിയിക്കുന്നു.
Story Highlights: kerala police explain accidental G.D entry in mobile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here