Advertisement

ഓയോ സ്ഥാപകൻ വിവാഹിതനാകുന്നു; ക്ഷണിതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും

February 19, 2023
3 minutes Read
ritesh agarwal invites pm for wedding

ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ വിവാഹിതനാകുന്നു. അടുത്ത മാസമാണ് വിവാഹം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റിതേഷ് വിവാഹത്തിന് ക്ഷണിച്ചു. ( ritesh agarwal invites pm for wedding )

പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന ചിത്രം റിതേഷ് തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ റിതേഷിനൊപ്പം പ്രതിശ്രുധ വധുവും, അമ്മയും ഉണ്ട്. പ്രധാനമന്ത്രിയുടെ കാൽതൊട്ട് റിതേഷും ഭാവിവധുവും അനഗ്രഹം വാങ്ങുന്ന ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ ഞങ്ങൾ പുതിയൊരു തുടക്കം കുറിക്കുകയാണ്. അമ്മയ്ക്ക് അദ്ദേഹത്തെ കണ്ടതിൽ വലിയ സന്തോഷമുണ്ട്. താങ്കളുടെ വിലയേറിയ സമയം ഞങ്ങൾക്കായി മാറ്റിവച്ചതിന് നന്ദി’- റിതേഷ് കുറിച്ചു.

2013 ലാണ് റിതേഷ് അഗർവാൾ ഓയോ റൂംസിന് തുടക്കം കുറിക്കുന്നത്. ജർമൻ-അമേരിക്കൻ ശതകോടീശ്വരനായ പീറ്റർ തീൽ നവസംരംഭകർക്കായി നൽകുന്ന 100,000 ഡോളറിന്റെ സ്‌കോളർഷിപ്പ് തുക കൊണ്ടാണ് റിതേഷ് ഓയോ ആരംഭിച്ചത്. നിലവിൽ 80 രാജ്യങ്ങളിലായി 43,000 പ്രോപർട്ടികളാണ് ഓയോയ്ക്ക് ഉള്ളത്.

Story Highlights: ritesh agarwal invites pm for wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top