ജീവിച്ചു കൊതി തീരതെയാണല്ലോ നിന്റെ മടക്കം; പ്രണവിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു; നടി സീമ ജി നായർ

സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയനായിരുന്ന പ്രണവിന്റെ വിയോഗത്തിൽ നടി സീമ ജി നായർ പ്രണവിനെ കുറിച്ചെഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരിക്കലെങ്കിലും പ്രണവിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചിരുന്നില്ലെന്നും സീമ ഫേസ്ബുക്കിൽ കുറിക്കുന്നു.(seema g nair remember social media influencer pranav)
‘പ്രണവിന് ആദരാഞ്ജലികൾ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്‌ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല ..രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരതെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും’, എന്നാണ് സീമ പ്രണവിനെ കുറിച്ച് പറഞ്ഞത്.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
കഴിഞ്ഞ ദിവസം രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയില്‍ നിന്ന് പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല.
2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തിക്കുക ആയിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ഷഹാന പ്രണവിന്റെ ജീവിതത്തിലേക്കെത്തിയത്.
Story Highlights: seema g nair remember social media influencer pranav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here