Advertisement

സിറിയയിലും തുര്‍ക്കിയിലും സഹായം തുടര്‍ന്ന് യുഎഇ

February 19, 2023
2 minutes Read
uae helps syria and turkey earthquake

ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സഹായവര്‍ഷവുമായി യുഎഇ. സിറിയ, തുര്‍ക്കി രാജ്യങ്ങള്‍ക്കാണ് യുഎഇ സഹായമെത്തിച്ചത്. ഫീല്‍ഡ് ആശുപത്രി തുടങ്ങിയും ഭക്ഷണമുള്‍പ്പെടെയുളള അടിയന്തര വസ്തുക്കളും ധനസഹായം പ്രഖ്യാപിച്ചുമാണ് യുഎഇ ദുരന്തബാധിതര്‍ക്ക് ഒപ്പം നില്‍ക്കുന്നത്.(uae helps syria and turkey earthquake)

ഭക്ഷണം, പുതപ്പ്, മരുന്ന് തുടങ്ങിയവയുള്‍പ്പെടെ 2624 ടണ്‍ വസ്തുക്കളാണ് ഇതിനോടകം യുഎഇ ഇരു രാജ്യങ്ങളിലേക്കും എത്തിച്ചത്. 97 വിമാനങ്ങളാണ് സഹായവസ്തുക്കളുമായി ഇവിടങ്ങളിലേക്ക് പറന്നത്. ദുരന്ത മേഖലയില്‍ ഏറ്റവും വലിയ ഫീല്‍ഡ് ആശുപത്രിയുള്‍പ്പെടെ സജ്ജമാക്കിയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ യുഎഇ സജീവമാവുന്നത്. രക്ഷാ ദൗത്യത്തിനായി യുഎഇ സേനയും രാജ്യങ്ങളില്‍ എത്തിയിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക സഹായമായി പ്രഖ്യാപിച്ചതും യുഎഇയാണ്. 16 കോടി ഡോളറാണ് യുഎഇ സഹായം പ്രഖ്യാപിച്ചത്.
അതിനിടെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനലും ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷനും ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ച് ഷാര്‍ജ ടെലിത്തോണും സംഘടിപ്പിച്ചു.

Read Also: ഇന്ത്യ-യുഎഇ സാമ്പത്തിക കരാര്‍ ഒപ്പുവച്ചിട്ട് ഒരു വര്‍ഷം; ഉഭയകക്ഷി വ്യാപാരത്തില്‍ 27.5% വളര്‍ച്ച

മൂന്നു മണിക്കൂര്‍ നീണ്ട ടെലിവിഷന്‍ ചാരിറ്റി ഡ്രൈവിലൂടെ 15.6 ദശലക്ഷം ദിര്‍ഹമാണ് സമാഹരിച്ചത്. തുക ഭൂകമ്പ മേഖലകളില്‍ വീടു നിര്‍മ്മാണത്തിനും, ആരോഗ്യസേവനങ്ങള്‍ക്കും, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: uae helps syria and turkey earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top