അവധിക്ക് പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്ന് സൗദി

അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് സൗദി മുസ്നെദ് പ്ലാറ്റ്‌ഫോം. ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്നെദ് പ്ലാറ്റ്‌ഫോം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. Employers should directly accept domestic workers who come after leave
Read Also: തുര്‍ക്കി, സിറിയ ഭൂകമ്പം; സേവനവും ധനസമാഹരണവും തുടര്‍ന്ന് സൗദി ദുരന്തനിവാരണ സേന
അവധി കഴിഞ്ഞെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കി. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവ കൂടാതെ ഹാഇൽ, അൽ-അഹ്സ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇത്തരം ഈ സൗകര്യമുണ്ടെന്ന് മുസ്നെദ് വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യകത്മാക്കി.
Story Highlights: Employers should directly accept domestic workers who come after leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here