സൗദി മീഡിയാ കോൺഫറൻസ് രണ്ടാം എഡിഷൻ റിയാദിൽ ആരംഭിച്ചു; 1500 പ്രതിനിധികൾ പങ്കെടുക്കും

സൗദി മീഡിയാ കോൺഫറൻസ് രണ്ടാം എഡിഷൻ റിയാദിൽ ആരംഭിച്ചു. ദ്വിദിന സമ്മേളനത്തിൽ അന്താരാഷ്ട്ര രംഗത്ത് പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ നയിക്കുന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകും. 1500 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. (Saudi Media Conference second edition Riyadh ).
സൗദി മീഡിയാ ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ, നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ്, ഇൻഫർമേഷൻ വകുപ്പിന്റെ ചുമതലയുളള മന്ത്രി മാജിദ് അൽ ഖസബി എന്നിവർ അതിഥികളായിരുന്നു. സൗദി ജേർണലിസ്റ്റ് അസോസിയേഷൻ നേതൃത്വം നൽകുന്ന സമ്മേളനം സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.
Read Also: ഉയർന്ന വരുമാനമാണോ ലക്ഷ്യം ? പഠിക്കാം എസിസിഎ; കോഴിസ്‌നെ കുറിച്ച് അറിയാം
നവ മാധ്യമങ്ങളും ദ്രുതഗതിയിലുള്ള സംസ്‌കാരിക മാറ്റങ്ങളും, മാധ്യമ മേഖലയിലെ ഡിജിറ്റൽ സ്വാധ്വീനം, മാധ്യമ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൈതികവും പ്രായോഗികവുമായ പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
അറബ് ലോകത്തെയും അന്താരാഷ്ട്ര രംഗത്തെയും വനിതി മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാല്പതിലധികം പ്രഭാഷകരാണ് 19 സെഷനുകളിൽ വിഷയം അവതരിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. 2019തിലാണ് സൗദി മീഡിയാ ഫോറം ആദ്യ പതിപ്പിന് വേദി ഒരുക്കിയത്. മാധ്യമങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Story Highlights: Saudi Media Conference second edition Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here