Advertisement

കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള പുരസ്കാരം മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി; അഭിമാനമെന്ന് ആര്യ രാജേന്ദ്രൻ

February 20, 2023
3 minutes Read

കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അഭിമാനപൂർവം തിരുവനന്തപുരം നഗരസഭ, മുന്നേറുകയാണ് നമ്മൾ, നമ്മൾ തന്നെ ഒന്നാമതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു. മേയർക്ക് ആശംസയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തത്തി. അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.(tvm mayor arya rajendran received govt swaraj trophy)

സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏർപ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം ന​ഗരസഭക്കാണ് ലഭിച്ചത്. 2021-22 വർഷത്തെ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്കാരം ലഭിച്ചത്.

Read Also: എഴാംക്ലാസ് മുതൽ എം.ഡി.എം.എ ഉപയോഗം, പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞ പാടുകൾ; വലവിരിച്ച് ലഹരിസംഘം

വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ മികവ് മുൻ നിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചത്. പുരസ്കാരം നഗരവാസികളായ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തുടർന്നുള്ള വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ പുരസ്കാര നേട്ടം പ്രചോദനമാകുമെന്ന് ആര്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അഭിമാനപൂർവ്വം തിരുവനന്തപുരം നഗരസഭ
കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം ബഹു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി
മുന്നേറുകയാണ് നമ്മൾ
നമ്മൾ തന്നെ ഒന്നാമത്

Story Highlights: tvm mayor arya rajendran received govt swaraj trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top