Advertisement

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

February 21, 2023
2 minutes Read

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിൽ ഞായറാഴ്ചയാണ് നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിസാമാബാദിലാണ് സംഭവം. കുട്ടിയുടെ പിതാവ് സംഭവം നടന്ന പാർപ്പിട സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണെന്നാണ് വിവരം. കുട്ടി കളിക്കുന്നതിനിടെ മൂന്ന് നായ്ക്കൾ ഓടിയെത്തി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടിയുടെ വയർ നായ്ക്കൾ കടിച്ചു കീറി. കുട്ടി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നായ്ക്കൾ പിന്മാറിയില്ല.

കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടിയെത്തി. രക്തം വാർന്നൊഴുകുകയായിരുന്നു കുട്ടിയുടെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഉടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട നായ്ക്കളുടെ ആക്രമണ സംഭവങ്ങളിലെ ഏറ്റവും പുതിയ സംഭവമാണിത്.

Story Highlights: 4-year-old mauled to death by street dogs in Hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top