സമൂഹമാധ്യമങ്ങളിലെ ഐ.എ.എസ് ഐ.പി.എസ് പോരില്‍ നടപടി; നിയമനം നല്‍കാതെ സ്ഥലംമാറ്റി സർക്കാർ

കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. പരസ്യപോരില്‍ ഏര്‍പ്പെട്ട ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ദൂരി ഐ.എ.എസിനെയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി. ഡി.രൂപ ഐ.പി.എസിനെയും തത്സ്ഥാനങ്ങളിൽ നിന്നു നീക്കി. ഇരുവർക്കും വേറെ പദവികളൊന്നും നൽകിയിട്ടില്ല. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു.(karnataka government transfers women ias ips officials)
ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. സ്വകാര്യ ഫോട്ടോകളടക്കം പുറത്തുവിട്ട്, ഡി.രൂപയും രോഹിണി സിന്ദൂരിയും നടത്തിയ പോര് സര്‍ക്കാരിനു നാണക്കേടാവുകയും, മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സംശയ നിഴലില്‍ വരികയും ചെയ്തതോടെയാണു നടപടി.
മൈസൂരു കെ ആർ നഗർ എംഎൽഎ മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഡി. രൂപയ്ക്ക് എതിരെ നടപടിയെടുത്തത്.
Story Highlights: karnataka government transfers women ias ips officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here