Advertisement

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി

February 21, 2023
1 minute Read

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി. 30 വയസാണ് ബോബിയുടെ പ്രായം. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് ഏറ്റവും പ്രായം കൂടിയ നായയായി ബോബിയെ പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല, എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി.

ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ നായയാണ് ബോബി. സ്വതന്ത്രമായ നടത്തം, മനുഷ്യരുടെ ഭക്ഷണം, മറ്റ് മൃഗങ്ങളുമായുളള ഇടപഴകല്‍ എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യം ‘ എന്ന അടികുറിപ്പോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ട്വിറ്ററില്‍ ബോബിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

റഫീറോ ഡോ അലന്റേജോ ഇനത്തില്‍ പെട്ട നായയാണ് ബോബി. ശരാശരി 12 മുതല്‍ 14 വര്‍ഷം വരെയാണ് ഇവർ ജീവിച്ചിരിക്കാറ്.1992 മെയ് 11 നാണ് ബോബി ജനിച്ചത്. പോര്‍ച്ചുഗലിലെ ലെരിയയിലെ കോണ്‍ക്വീറോസിലെ കോസ്റ്റ കുടുംബത്തോടൊപ്പമാണ് ബോബി താമസിക്കുന്നത്. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ കാറ്റില്‍ നായ ബ്ലൂയിയുടെ (1910-1939) നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തിരിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top