സംസ്ഥാന പൊലീസ് മേധാവി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഗുണ്ടകൾക്കെതിരെയുള്ള നടപടി ശക്തമാക്കുകയും, പൊലീസ്- ക്രിമിനൽ ബന്ധം വിവാദവുമായിരിക്കെ സംസ്ഥാന പൊലീസ് മേധാവി വിളിച്ച ഉന്നതതല യോഗം ഇന്ന്. പൊലീസ് ആസ്ഥനത്ത് ചേരുന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ മുതൽ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ പങ്കെടുക്കും.
ഗുണ്ടാ വേട്ട, ലഹരി വിരുദ്ധ പ്രവർത്തനം, ക്രിമിനൽ ബന്ധമുള്ള പൊലീസുകാർക്കെതിരായ നടപടി തുടങ്ങിയവയെല്ലാം യോഗത്തിൻ്റെ അജണ്ടയാണ്. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാനായി ഇതുവരെ ഓരോ ജില്ലയിലും സ്വീകരിച്ച നടപടികളും വിലയിരുത്തും. ചില ജില്ലകളിൽ നടപടികൾക്ക് വേഗം കുറവാണന്ന് സേനയ്ക്കുള്ളിൽ തന്നെ വിമർശനമുണ്ട്. അക്കാര്യങ്ങളിൽ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി വിശദീകരണം തേടും.
Story Highlights: police meeting today update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here