Advertisement

ഹക്കീം ഫൈസി അദൃശേരി സ്ഥാനം ഒഴിയും; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

February 22, 2023
1 minute Read

അബ്ദുല്‍ ഹക്കീം ഫൈസി അദൃശേരി സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ സമസ്ത നേതാക്കളും പങ്കെടുത്തു.

വിവാദങ്ങൾ അവസാനിപ്പിക്കാൻ ഹക്കീം ഫൈസി രാജിവയ്ക്കണമെന്ന നിലപാടിൽ സമസ്ത ഉറച്ചുനിന്നതോടെയാണ് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ രാജി ആവശ്യപ്പെട്ടതാണെന്നാണ് സൂചന.

സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ഇന്ന് ഹക്കീം ഫൈസി രാജിക്കത്ത് നൽകുമെന്ന് ചർച്ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പ്രതികരിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഹക്കീം ഫൈസി തയ്യാറായില്ല.

Story Highlights: abdul hakeem faizy adrisseri will resign cic post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top