ഹാസ്യരംഗങ്ങളിൽ ആദ്യമായി കടന്നുവന്ന പെൺകുട്ടി; സുബി സുരേഷിനെ ആലപ്പി അഷ്റഫ് ഓർമിക്കുന്നു

അന്തരിച്ച സുബി സുരേഷിനെ ഓർമിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ആദ്യമായി സുബിയെ ടെലിവിഷനിൽ കണ്ടത് ഓർമയുണ്ട്. വളരെ വലിയ കലാകാരിയെയാണ് നഷ്ടമായത് എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.
“ഹാസ്യ രംഗങ്ങൾ പുരുഷന്മാർ കയ്യടക്കിവച്ചിരുന്ന കാലത്ത് ആദ്യമായി ഒരു പെൺകുട്ടി കടന്നുവന്നത്, ഞാൻ കാണുന്നത് സുബിയെയാണ്. അന്നൊരു ചാനലിൽ തലേക്കെട്ടും കെട്ടി മദ്യപാനിയായി നിന്ന് സംസാരിക്കുന്നത്, പതിറ്റാണ്ടുകൾക്ക് മുൻപ് ഞാൻ കണ്ടത് ഇന്നും ഓർമയിലുണ്ട്. അന്ന് സുബി വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയാണ്. അവിടം മുതൽ ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ വന്നിരിക്കുമ്പോൾ, വളരെ സന്തോഷവതിയായാണ് വന്നിരുന്നത്. വളരെ വലിയ കലാകാരിയെയാണ് നഷ്ടമായത്. കൊച്ചുകുട്ടികളുമായുള്ള സുബിയുടെ പരിപാടി എന്നും ജനങ്ങൾ നെഞ്ചോട് ചേർത്ത പരിപാടിയായിരുന്നു. ഒരുകാലത്തും നമുക്ക് മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ നൽകിയിട്ട് ഞെട്ടിപ്പിച്ചുകൊണ്ട് വേദനിപ്പിച്ചുകൊണ്ട് സുബി നമ്മളെ വിട്ടുപോയി, ആത്മാവിന് പ്രണാമം.”- ആലപ്പി അഷ്റഫ് പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: alleppey ashraf remembers subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here