‘ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി അക്ഷയ് കുമാർ
കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ. തനിക്ക് ഇന്ത്യയാണ് എല്ലാം എന്നും പാസ്പോർട്ട് മാറ്റാൻ അപേക്ഷ നൽകിക്കഴിഞ്ഞു എന്നും കാര്യമറിയാതെയാണ് ആളുകൾ തൻ്റെ കനേഡിയൻ പൗരത്വത്തെ വിമർശിക്കുന്നത് എന്നും ആജ് തകിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ഇന്ത്യയാണ് എനിക്കെല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെനിന്നായിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ലഭിച്ചത് തിരികെനൽകാൻ കഴിയുന്നത് ഭാഗ്യമാണ്. ഒന്നുമറിയാതെ ആളുകൾ പറയുന്നത് വിഷമമുണ്ടാക്കും. 90കളിൽ തുടരെ 15 സിനിമകൾ പരാജയപ്പെട്ടതോടെയാണ് കനേഡിയൻ പൗരത്വമെടുത്തത്. ഞാൻ വിചാരിച്ചു. എൻ്റെ സിനിമകൾ ശരിയാകുന്നില്ല. എനിക്ക് ജോലി ചെയ്യണം. കാനഡയിലെ സുഹൃത്ത് അങ്ങോട്ട് വിളിച്ചു. ഞാൻ പൗരത്വ അപേക്ഷ നൽകി അത് ലഭിച്ചു. രണ്ട് സിനിമ റിലീസിനു ബാക്കിവച്ചാണ് ഞാൻ കാനഡയിലേക്ക് പോയത്. അത് സൂപ്പർ ഹിറ്റുകളായി. അങ്ങനെ വീണ്ടും അഭിനയം ആരംഭിച്ചു. പാസ്പോർട്ടിനെപ്പറ്റി മറന്നുപോയി. ഒരിക്കലും പാസ്പോർട്ട് മാറ്റേണ്ടിവരുമെന്ന് കരുതിയിട്ടില്ല. പക്ഷേ, ഇപ്പോൾ കനേഡിയൻ പാസ്പോർട്ട് മാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ട്.”- അക്ഷയ് കുമാർ പറഞ്ഞു.
Story Highlights: akshay kumar changinge passport canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here