കടക്കെണിയിൽ കെഎസ്ആർടിസി; പങ്കാളിത്ത പെൻഷൻ കുടിശിക 251 കോടി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ആർടിസി. ശമ്പളത്തിലും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിലും കടുത്ത പ്രതിസന്ധി ഉണ്ടെന്നാണ് കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. 251 കോടി രൂപ പങ്കാളിത്ത പെൻഷൻ കുടിശികയിൽ സ്ഥാപനം അടയ്ക്കാനുണ്ട് എന്ന് സത്യവാങ്മൂലത്തിലുണ്ട്. KSRTC due 251 crore in Participatory Pension
Read Also: വനിതാദിനത്തില്‍ ‘പെണ്‍യാത്ര’യ്ക്ക് തയ്യാറെടുത്ത് കെഎസ്ആർടിസി
2013 മുതലുള്ള കാലയളവിൽ കെഎസ്ആർടിസി ദേശീയ പെൻഷൻ സ്കീമിലേക്ക് ആകെ അടക്കേണ്ടത് 333.36 കോടി രൂപയാണ്. ഇതുവരെ അടക്കാൻ സാധിച്ചത് 81.73 കോടി മാത്രവുമാണ്. സർക്കാരിൽ നിന്നുള്ള സഹായമില്ലാതെ ബാക്കി 251 കോടി രൂപ അടക്കാനാവില്ലെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
നിലവിൽ ശമ്പളം സർക്കാരിന്റെ സഹായത്തിലാണ് കൊടുക്കുന്നത് എന്നിരിക്കെ, ഈ പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനം എടുക്കുമോ എന്ന് സംശയമാണ്.
Story Highlights: KSRTC due 251 crore in Participatory Pension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here