Advertisement

സോഷ്യൽ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടിയുടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി​യ യുവാവ് പിടിയിൽ

February 23, 2023
3 minutes Read
Young man arrested for taking nude pictures of minor girl kollam

സോഷ്യൽ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യോട് പ്ര​ണ​യം ന​ടി​ച്ച് ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി​യയാൾ പിടിയിൽ. കൊല്ലം ജില്ലയിലെ ഓ​ച്ചി​റയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ക്ലാ​പ്പ​ന അ​പ്പ​ത്ത് വീ​ട്ടിൽ മു​ഹ​മ്മ​ദ് സൂ​ഫി​യാനെയാണ് ഓ​ച്ചി​റ പൊ​ലീ​സ് പി​ടി​കൂടിയത്. കേ​സി​നാ​സ്​പ​ദ​മാ​യ സം​ഭ​വം നടന്നത് 2021ലാ​ണ്. ( Young man arrested for taking nude pictures of minor girl kollam ).

വ്യാ​ജ സോഷ്യൽ മീഡിയ അ​ക്കൗ​ണ്ട് ഉപയോ​ഗിച്ച് ഇ​യാൾ പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യു​മാ​യി അടുപ്പമുണ്ടാക്കുകയായിരുന്നു. വി​വാ​ഹ വാ​ഗ്​ദാ​നം നൽ​കിയാണ് ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ വാങ്ങിയത്. ഇ​തി​ന് ശേ​ഷം ഇ​യാൾ പെൺ​കു​ട്ടി​യു​മാ​യി അ​ക​ന്ന​തി​നെ തു​ടർ​ന്ന് പെൺ​കു​ട്ടി ഓ​ച്ചി​റ പൊ​ലീ​സ് സ്റ്റേ​ഷ​നിൽ പ​രാ​തി നൽകി. ഇ​തി​നോ​ട​കം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പി​ടി​കൂ​ടാൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ടർ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നിർ​ദേ​ശ​പ്ര​കാ​രം ഇ​യാൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് സർ​ക്കു​ലർ പു​റ​പ്പെ​ടു​വിച്ചിരുന്നു.

വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷൻ വി​ഭാ​ഗം ത​ട​ഞ്ഞുവ​യ്​ക്കു​ക​യും പൊലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഓ​ച്ചി​റ പൊലീ​സ് ഇൻ​സ്‌​പെ​ക്ടർ നി​സാ​മു​ദ്ദീന്റെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്രതിയെ അ​റ​സ്റ്റ് ചെയ്ത​ത്.

Story Highlights: Young man arrested for taking nude pictures of minor girl kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top