Advertisement

മൊബൈൽ മോഷ്ടിച്ചയാളെ പത്ത് ദിവസത്തിന് ശേഷം സിനിമാ സ്റ്റൈലിൽ പിടികൂടി മെഡിക്കൽ സ്‌റ്റോർ ജീവനക്കാരി

February 23, 2023
2 minutes Read
Young woman caught mobile phone thief in movie style

മൊബൈൽ കളളനെ യുവതി സിനിമാ സ്റ്റൈലിൽ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെയാണ് പത്ത് ദിവസത്തിനു ശേഷം യുവതി തന്നെ പിടികൂടി പൊലീസിന് കൈമാറിയത്. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീറിനെയാണ് (44) മംഗലപുരത്ത് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജ പിടികൂടിയത്.

ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരിയാണ് ബഹിജ. ഈ മാസം എട്ടാം തീയതിയാണ് ഇവരുടെ മൊബൈൽ കടയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. മരുന്നു വാങ്ങാൻ മെഡിക്കൽ സ്റ്റോറിലെത്തിയ പ്രതി 12,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബഹിജ അന്നുതന്നെ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു.

Read Also: കശ്മീർ താഴ്‌വരയിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും…

അമീർ ആണ് മൊബൈൽ മോഷ്ടിച്ചതെന്ന് സി.സി.ടിവി ദൃശ്യം പരിശോധിച്ച് യുവതി മനസിലാക്കി. തുടർന്ന് ഈ ദൃശ്യവും പ്രതി അന്ന് വാങ്ങിയ മരുന്നിന്റെ പേരും പ്രദേശത്തെ മറ്റു മെഡിക്കൽ സ്‌റ്റോറുകൾക്ക് കൈമാറി. ഇന്നലെ മറ്റൊരു മെഡിക്കൽ സ്‌റ്റോറിൽ മരുന്നു വാങ്ങാനെത്തിയ പു്രതിയെ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ തിരിച്ചറിയുകയായിരുന്നു. ഇവരാണ് ബഹിജയെ വിവരം അറിയിച്ചത്.

തുടർന്ന് യുവതി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച്, പൊലീസിനെ കൂട്ടിയെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സി.സി.ടിവി കാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക്ക് വിറ്റതായി അമീർ പൊലീസിനോട് സമ്മതിച്ചു.

Story Highlights: Young woman caught mobile phone thief in movie style

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top