Advertisement

സ്മാർട്ട് മീറ്റർ ​ഗുണമോ ദോഷമോ? അറിഞ്ഞിരിക്കാം കാര്യങ്ങൾ

February 24, 2023
2 minutes Read
Smart meter

നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ വായു വെള്ളം എന്നത് പോലെ പ്രധാനമാണ് വൈദ്യുതിയും. വൈദ്യുതിയുടെ ഉപയോ​ഗം, മീറ്റർ റീഡിങ്ങിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ എപ്പോഴും ചർച്ചയാവുന്ന വിഷയം ആണ്. മറ്റൊന്നുമല്ല, വൈദ്യുതി മേഖലയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മൊബൈല്‍, ഡി.ടി.എച്ച്. റീചാര്‍ജുകള്‍ക്കു സമാനമായി വൈദ്യുതി മേഖലയിലും പ്രീപെയിഡ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.അതിന്റെ പേരാണ് സ്മാർട്ട് മീറ്റർ.

Story Highlights: Smart meter pros or cons?

പുതിയ സ്മാർട്ട് മീറ്റർ കൊണ്ട് വരുമ്പോൾ അതിൽ എന്തൊക്കെയാണ് ​ഗുണങ്ങൾ ദോഷങ്ങൾ എന്നിവ കൂടി പരിശോധിക്കാം.കാരണം സ്മാർട്ട് മീറ്ററിനെ കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകൾ നിലവിൽ ഉണ്ട്.നമ്മുടെ വീടുകളിൽ ഇപ്പോഴുള്ള മീറ്റർ എന്ന് പറയുന്നത് ഇലക്ട്രോണിക് മീറ്ററാണ്.ഈ ഇലക്ട്രോണിക് മീറ്ററിൽ കിലോ വാട്ടവറിൽ നമ്മൾ ഉപയോ​ഗിക്കുന്ന ഊർജം അടക്കം ഏതാനവും വിവരങ്ങൾ മാത്രമേ രേഖപ്പെടുതിതുകയുള്ളു.അതേസമയം സ്മാർട്ട് മീറ്ററിൽ 164 വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. അതായത് നമ്മൾ ഉപയോ​ഗിക്കുന്ന ഊ‍ർജം, സമയം, ഉപയോ​ഗിക്കുന്ന ഊർജത്തിന്റെ ചാർജ് എന്നിവ അപ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും.ഈ വിവരങ്ങളൊക്കെ എങ്ങനെയാണ് സ്മാർട്ട് മീറ്ററിൽ രേഖപ്പെടുത്താൻ സാധിക്കുന്നത് എന്നാണ് ഇനി നമ്മൾ നോക്കുന്നത്. സ്മാർട്ട് മീറ്ററിൽ ഒരു സിം കാർഡ് ഉണ്ടാവും, മൊബൈൽ ഫോണിൽ ഒക്കെ കാണുന്നത് പോലെ. ഈ സിം കാർഡ് ഒരു മൊബൈൽ ആപ്പ് വഴി നമ്മുടെ മൊബൈൽ ഫോണിൽ ബന്ധിപ്പിച്ചിരിക്കും,അതായത് അപ്പപ്പോൾ തന്നെ നമ്മൾ എത്ര മാത്രം ഊർജം നമ്മൾ ഉപയോ​ഗിച്ചിട്ടുണ്ട്, എത്രമാത്രം ചാർജ് ഈടാക്കുന്നുണ്ട്, എത്ര മാത്രം നിരക്ക് ഇതിന് ഈടാക്കിയിട്ടുണ്ട് എന്നെല്ലാംമനസിലാക്കാം.നമുക്ക് ഈ മൊബൈൽ ഫോൺ വഴി മുൻകൂർ പണമടയ്ക്കുകയും ചെയ്യാം. അത് പോലെ തന്നെ ഇലക്ട്രിസിറ്റി ബില്ലും ചാർജ് ചെയ്യാം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ വീട്ടിൽ കറണ്ട് പോകുന്ന അവസ്ഥ ഉണ്ടായിക്കഴിഞ്ഞാൽ സ്മാർട്ട് മീറ്റ‍ർ വഴി അപ്പോൾ തന്നെ കെഎസ്ഇബിയുടെ കൺട്രോൾ റൂമിൽ വിവരം ലഭിക്കും,അവർക്ക് ഈ ഒരു കുറവ് ഉടൻ പരിഹരിക്കുകയും ചെയ്യാം.ഇതാണ് സ്മാർട്ട് മീറ്ററിന്റെ ​ഗുണം എന്ന് പറയുന്നത്. അത് കൂടാതെ അതാത് മാസത്തെ ബില്ല് അതാത് മാസം തന്നെ നൽകണം എന്ന ഉപയോക്താവിന്റെ കാലാകാലങ്ങളായുള്ള ആവശ്യം ആണ് .സ്മാർട്ട് മീറ്റർ കൊണ്ട് ഉപയോക്താവിന് ആ ഒരു പ്രതിസന്ധി മാറി കിട്ടും.വീടുകൾക്ക് മാത്രമല്ല, വൈദ്യുതി ബോർഡിനും നേട്ടങ്ങളാണ് സ്മാർട്ട് മീറ്റർ കൊണ്ട് ഉണ്ടാകുന്നത്. അതായത് നമ്മുടെ വീട്ടിൽ വരുന്ന മീറ്റർ‌ റീഡർ,ബില്ലിം​ഗ് ക്ലർക്ക് എന്നി തസ്തികകൾ കാലക്രമേണ ഇല്ലാതാക്കാം. അത് മാത്രമല്ല ഉപയോ​ഗിക്കുന്ന വൈദ്യുതി,എത്രത്തോളം വൈദ്യുതി വാങ്ങുന്നു, പ്രസരണത്തിൽ എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്നതിന്റെ കൃത്യമായ രേഖ വൈദ്യുതി ബോർഡിന് ലഭ്യമാകും.ഇത് വഴി പ്രസരണ വിതരണ നഷ്ടം കുറയ്ക്കാനാകും, പക്ഷേ ഇതിലൊരു പ്രശ്നം എന്ന് പറയുന്നത് വീടുകൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങളിലൊക്കയായി ധാരാളം ഉപയോക്താക്കൾ ഉണ്ട്, ഇവരുടെയൊക്കെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് അത്ര എളുപ്പമാണോ എന്നത് ഒരു വലിയ ചോദ്യമാണ്. മാത്രമല്ല, ഒരു സിം കാർഡിലാണ് കെഎസ്ഇബിയുടെ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ എത്തുന്നത്. അപ്പോൾ ഈ കൺട്രോൾ റൂമിലെ സെർവറിന് അത്രയും ശേഷി ഉണ്ടോ എന്നിനെക്കുറിച്ചും ആശങ്കകൾ ഉണ്ട്. കൂടാതെ റേഞ്ച് ഇല്ലാത്ത മേഖലകളിലൊക്കെ പ്രത്യേകിച്ച് മലയോര മേഖകകളിൽ സിം കാർഡിന് റേഞ്ച് ഉണ്ടാകില്ല, അപ്പോൾ പിന്നെ എങ്ങനെ ഈ വിവരങ്ങൾ വിനിമയം ചെയ്യപ്പെടും എന്നതും വലിയൊരു സംശയമാണ്.

പദ്ധതി ചെലവ് എങ്ങനെ ആണെന്ന് നോക്കാം…

ടോട്ടക്‌സ് മാതൃകയിലായാലും സ്ഥാപനം നേരിട്ട് നിർവഹിച്ചാലും പദ്ധതിയുടെ ചെലവ് കേരളത്തിലെ ജനങ്ങൾ തന്നെയാണ് വഹിക്കേണ്ടി വരിക. പ്രതിമാസ ഫീസായോ വൈദ്യുതി നിരക്കിലെ വർദ്ധനവായോ ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കേണ്ടി വരും.
ഈ ചെലവ് പരമാവധി കുറക്കുന്നതിനാണ് ശ്രമിക്കേണ്ടത്. മീറ്റർ ഹാർഡ് വെയർ വാങ്ങുകയും സ്വന്തം സംവിധാനം രൂപപ്പെടുത്തി നിർവഹണം നടത്തുകയും ചെയ്യുക എന്ന നിലയിൽ തീരുമാനിച്ചാൽ ഹാർഡ് വെയർ കോസ്റ്റാണ് പ്രധാനമായും പദ്ധതിക്കായി കണ്ടെത്തേണ്ടി വരുക. ഒന്നാം ഘട്ടത്തിൽ 25 ലക്ഷം മീറ്ററുകൾ സ്ഥാപിക്കുന്നതിന് 500-600 കോടിയോളം രൂപയാണ് ഹാർഡ് വെയർ കോസ്റ്റായി വേണ്ടി വരുക. ഇത് കെ.എസ്.ഇ.ബിയുടെ സാധാരണ നിലയിലുള്ള കടമെടുപ്പ് പരിധിയിൽ തന്നെ വരുന്നതാണ്.

Story Highlights: Smart meter pros or cons?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top