Advertisement

പൊലീസുകാരൻ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

February 24, 2023
1 minute Read

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ബൊപ്പനഹള്ളി ജിമ്മിലാണ് സംഭവം. ബോവൻപള്ളി നിവാസിയും ആസിഫ് നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ വിശാൽ (24) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

പതിവായി വർക്ക് ഔട്ട് ചെയ്യാറുള്ള വിശാൽ ഇന്ന് രാവിലെ വർക്കൗട്ടിനായി ജിമ്മിൽ എത്തിയപ്പോൾ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിശാലിന് ഹൃദയാഘാതം ഉണ്ടായെന്നും തൽക്ഷണം മരിച്ചതായും ഡോക്ടർ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

വീഡിയോയിൽ വിശാൽ പുഷ്അപ്പ് ചെയ്യുന്നതായി കാണാം. പുഷ്അപ്പ് പൂർത്തിയാക്കി മറ്റൊരു മെഷീനിലേക്ക് മാറുന്നു. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും താഴേക്ക് വീഴുകയും ചെയ്യുന്നു. മറ്റൊരാൾ ഓടി വരുന്നു, ശേഷം എല്ലാവരും ചേർന്ന് വിശാലിനെ പുറത്തേക്ക് കൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.

Story Highlights: Hyderabad Cop Dies After Collapsing In Gym

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top