ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ്പ് ഏല്പിച്ച് ഡ്രൈവർ ഇറങ്ങിപ്പോയി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം

ഡ്രൈവിങ്ങ് അറിയാത്തയാൾ ഓടിച്ച ജീപ്പ് ഇടിച്ച് രണ്ട് മരണം. 8 പേർക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. വിവാഹഘോഷയാത്രയിൽ നൃത്തം ചെയ്യുന്നതിനായി ജീപ്പ് ഡ്രൈവർ ഡ്രൈവിങ്ങ് അറിയാത്ത ഒരാളെ വാഹനം ഓടിക്കാൻ ഏല്പിക്കുകയായിരുന്നു. ജീപ്പ് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ശ്യാംപൂരിൽ നിന്ന് ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ജീപ്പായിരുന്നു ഇത്. 30-40 പേർ യാത്രക്കിടെ റോഡിൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഇവർക്കൊപ്പം ചേരാനായാണ് ഡ്രൈവർ മറ്റൊരാളെ വാഹനം ഏല്പിച്ച് ഇറങ്ങിപ്പോയത്. ഡ്രൈവിങ്ങ് അറിയാത്ത ഇയാൾ അല്പസമയം വേഗത കുറച്ച് വാഹനമോടിച്ചു. പെട്ടെന്ന് വേഗത വർധിച്ച് വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ 8 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Story Highlights: jeep accident 2 death madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here