ഇന്ന് റിലീസായത് ഒൻപത് മലയാള സിനിമകൾ; മലയാള സിനിമ ചരിത്രത്തിൽ ഇത് റെക്കോർഡ്

മലയാള സിനിമയിൽ പുത്തൻ താരോദയങ്ങൾ ഉണ്ടാകുന്നത് വെള്ളിയാഴ്ചകളിലാണ്. ഓരോ വെള്ളിയാഴ്ചയും ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്നത് അന്ന് റിലീസാകുന്ന സിനിമകളുടെയും പേരിലാണ്. അത്തരത്തിലെ ഒരു വെള്ളിയാഴ്ച കൂടി ഇന്ന് ചരിത്രത്തിന്റെ പിൻവാതിലുകൾ തുറന്ന് പിൻവാങ്ങുമ്പോൾ എഴുതപ്പെട്ടത് മലയാള സിനിമയിൽ ഒരു പുതു ചരിത്രമാണ്. കോവിഡിന് ശേഷം മലയാള സിനിമയിൽ ആദ്യമായി ഏറ്റവും അധികം സിനിമകൾ റീലിസ് ചെയ്ത ദിവസമായിരുന്നു ഇന്ന്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഒരുപക്ഷെ മലയാളത്തിൽ ഇത്രയധികം സിനിമകൾ ഒരു ദിവസം റിലീസ് ആയതായി അറിവില്ല. Nine Malayalam movies were released in a single day
ഒൻപത് സിനിമകളാണ് ഇന്ന് കേരളത്തിൽ റിലീസായത്. ആദിൽ അഷ്‌റഫ് സംവിധാനം ചെയ്ത ഷറഫുദ്ധീനും ഇടവേളക്ക് ശേഷം ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ഷൈൻ ടോം ചാക്കോയും സംയുക്തയും മുഖ്യവേഷത്തിലെത്തുന്ന മനു സുധാകരൻ സംവിധാനം ചെയ്ത ‘ബൂമറാങ്’, ഐജി മിനി സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ശ്രീവല്ലഭന്റെ ‘ധരണി’, സി നെറ്റോ എഴുത്തും സംവിധാനവും നിർവഹിച്ച ‘ഏകൻ’, അനിഖ മുഖ്യവേഷത്തിലെത്തുന്ന ആൽഫ്രഡ് ഡി സാമുവലിന്റെ ‘ഓ മൈ ഡാർലിംഗ്’, ഇടവേളക്ക് ശേഷം നിത്യ ദാസ് മടങ്ങിയെത്തുന്ന അനിൽ കുമ്പഴയുടെ ‘പള്ളിമണി’, അർജുൻ അശോകനും അനശ്വരയും പ്രധാന വേഷങ്ങളിലെത്തുന്ന നിഖിൽ മുരളിയുടെ ‘പ്രണയ വിലാസം’, അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ ഇനീ സിനിമകളാണ് ഇന്ന് വെള്ളിത്തിരയിൽ എത്തിയത്.
എന്നാൽ, ഇത്രയധികം സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് നിർമാതാക്കൾക്ക് സാമ്പത്തികമായി നഷ്ടം ഉണ്ടാകും എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ പ്രതിനിധി രാകേഷ് ബാഹുലേയൻ 24 നോട് പറഞ്ഞു. ഒരു ദിവസം ഇറങ്ങിയ ഈ സിനിമകൾ എങ്ങനെ ജനങ്ങളിലേക്ക് എത്തും എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മലയാള സിനിമയുടെ പിആർഒ വാഴൂർ ജോസ് വ്യക്തമാക്കി. പല സിനിമകളും കൃത്യമായി പ്രൊമോഷനുകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹം 24 നോട് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here