Advertisement

ഐസ്വാൾ എഫ്സിയെ തകർത്ത് ഗോകുലം കേരളയ്ക്ക് മിന്നും ജയം

February 25, 2023
2 minutes Read

ഐസ്വാൾ എഫ്സിയെ തകർത്ത് ഗോകുലം കേരളയ്ക്ക് മറ്റൊരു മികച്ച വിജയം കൂടെ. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തില്‍ ഐസ്വാൾ എഫ് സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ 35ആം മിനിറ്റിൽ രാഹുല്‍ രാജു ആണ് ഗോകുലം കേരളക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്.(gokulam kerala fc won against aizwal fc match)

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

രണ്ടാം പകുതിയില്‍ മെന്‍ഡിയിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി.കളിയുടെ അവസാനം ജോബിയുടെ അസിസ്റ്റില്‍ നിന്ന് ജോസഫ് കൂടെ ഗോള്‍ നേടിയതോടെ ഗോകുലം കേരളയുടെ വിജയം പൂര്‍ത്തിയായി. ഗോകുലം കേരള ഇപ്പോള്‍ 33 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഐസ്വാൾ എട്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Story Highlights: gokulam kerala fc won against aizwal fc match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top